ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​ശ്രീ​ല​ങ്ക​യി​ൽ ന​ട​ത്തു​ന്ന പ​ര്യ​ട​ന​ത്തി​ൽ മ​ത്സ​ര​ങ്ങ​ളു​ടെ തീ​യ​തി​ക​ളി​ല്‍ മാ​റ്റം വ​രു​ത്തി ബി​സി​സി​ഐ. മു​ൻ നി​ശ്ച​യി​ച്ച​ത് പ്ര​കാ​രം ജൂ​ലൈ 26നാ​യി​രു​ന്നു പ​ര​മ്പ​ര ആ​രം​ഭി​ക്കേ​ണ്ടി​യി​രു​ന്ന​ത്.

എ​ന്നാ​ല്‍ ആ​ദ്യ ടി20 ​ജൂ​ലൈ 27ലേ​ക്ക് മാ​റ്റി. ജൂ​ലൈ 27ന് ​നി​ശ്ച​യി​ച്ചി​രു​ന്ന ര​ണ്ടാം മ​ത്സ​രം ജൂ​ലൈ 28ലേ​ക്കും മാ​റ്റി. മൂ​ന്നാം മ​ത്സ​രം മു​ൻ നി​ശ്ച​യി​ച്ചി​രു​ന്ന​തു​പോ​ലെ ജൂ​ലൈ 30ന് ​ത​ന്നെ ന​ട​ക്കും. ഏ​ക​ദി​ന പ​ര​മ്പ​ര​യ്ക്കു​ള്ള തീ​യ​തി​യി​ലും മാ​റ്റ​മു​ണ്ട്.

ഓ​ഗ​സ്റ്റ് ഒ​ന്നി​ന് നി​ശ്ച​യി​ച്ചി​രു​ന്ന ഒ​ന്നാം ഏ​ക​ദി​നം ഓ​ഗ​സ്റ്റ് ര​ണ്ടാം തീ​യ​തി​യി​ലേ​ക്ക് മാ​റ്റി. അ​വ​സാ​ന ര​ണ്ട് മ​ത്സ​ര​ങ്ങ​ൾ​ക്കു​ള്ള തീ​യ​തി​യി​ൽ മാ​റ്റ​മി​ല്ല. മൂ​ന്ന് ടി 20 ​മ​ത്സ​ര​ങ്ങ​ളും മൂ​ന്ന് ഏ​ക​ദി​ന മ​ത്സ​ര​ങ്ങ​ളു​മാ​ണ് ഇ​ന്ത്യ ശ്രീ​ല​ങ്ക​യി​ൽ ക​ളി​ക്കു​ക.