കോഴിക്കോട്ട് നിയന്ത്രണം വിട്ട ആംബുലൻസ് ഇടിച്ചുകയറി; വിദ്യാർഥിക്ക് പരിക്ക്
Saturday, July 13, 2024 5:07 PM IST
കോഴിക്കോട്: ആംബുലൻസ് ഇടിച്ച് കാൽനട യാത്രക്കാരനായ വിദ്യാർഥിക്ക് പരിക്ക്. പുതുപ്പാടി കൈതപ്പൊയിലിൽ മുഹമ്മദ് സഹൽ എന്ന കുട്ടിക്കാണ് പരിക്കേറ്റത്.
റോഡിന് സമീപത്തു കൂടി നടക്കുകയായിരുന്നു സഹൽ. പരിക്കേറ്റ കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആന്ധ്രാപ്രദേശിൽ നിന്നും മൃതദേഹവുമായെത്തി ആംബുലൻസ് തിരിച്ചു പോകുന്നതിനിടെയാണ് അപകടമുണ്ടായത്.