മലപ്പുറത്ത് ടിപ്പര്‍ ബൈക്കിലിടിച്ച് അപകടം; ബിഹാര്‍ സ്വദേശി മരിച്ചു
Saturday, July 13, 2024 9:42 AM IST
മലപ്പുറം: വേങ്ങരയ്ക്കടുത്ത് ടിപ്പര്‍ ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ബിഹാര്‍ സ്വദേശി അജ്മല്‍ ഹുസൈന് ആണ് മരിച്ചത്. രാവിലെ 8 :45ഓടെയാണ് അപകടം.
ടിപ്പര്‍ ബൈക്കില്‍ തട്ടി മറിഞ്ഞുവീണ ഇയാളുടെ ശരീരത്തിലൂടെ കയറിയിറങ്ങി. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
മണ്ണുമാന്തി യന്ത്രത്തിന്റെ ക്ലീനറായി ജോലി ചെയ്ത് വരികയായിരുന്നു. സുഹൃത്തിന്റെ താമസസ്ഥലത്ത് എത്തിയപ്പോഴാണ് അപകടം.