ന്യൂ​ഡ​ൽ​ഹി: നീ​തി ആ​യോ​ഗി​ന്‍റെ സു​സ്ഥി​ര വി​ക​സ​ന ല​ക്ഷ്യ സൂ​ചി​ക​യി​ൽ കേ​ര​ളം ഒ​ന്നാം​സ്ഥാ​നം നി​ല​നി​ർ​ത്തി.

സാ​മൂ​ഹി​ക​വും സാ​മ്പ​ത്തി​ക​വും പ​രി​സ്ഥി​തി​പ​ര​വു​മാ​യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് സം​സ്ഥാ​ന​ങ്ങ​ളെ​യും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളെ​യും വി​ല​യി​രു​ത്തി​യാ​ണ് സൂ​ചി​ക ത​യാ​റാ​ക്കു​ന്ന​ത്. കേ​ര​ള​ത്തി​നൊ​പ്പം ഉ​ത്ത​രാ​ഖ​ണ്ഡും ഒ​ന്നാം​സ്ഥാ​ന​ത്താ​ണ്.

ബി​ഹാ​റാ​ണ് ഏ​റ്റ​വും പി​ന്നി​ൽ. കേ​ന്ദ്ര ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ൽ, ച​ണ്ഡീ​ഗ​ഢ്, ജ​മ്മു​കാ​ഷ്മീ​ർ, പു​തു​ച്ചേ​രി, ഡ​ൽ​ഹി​യും മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചു. നീ​തി ആ​യോ​ഗ് സി​ഇ​ഒ ബി.​വി.​ആ​ർ. സു​ബ്ര​ഹ്‌​മ​ണ്യ​മാ​ണ് സൂ​ചി​ക പു​റ​ത്തി​റ​ക്കി​യ​ത്.

2023-24 വ​ർ​ഷ​ത്തി​ൽ ഇ​ന്ത്യ​യു​ടെ മൊ​ത്ത​ത്തി​ലു​ള്ള സു​സ്ഥി​ര വി​ക​സ​ന ല​ക്ഷ്യം 71 ആ​യി ഉ​യ​ർ​ന്നു.