ഷൂസ് ധരിച്ചതിന് മര്‍ദ്ദനം: ആറു വിദ്യാര്‍ഥികള്‍ക്ക് സസ്പെന്ഷന്
Friday, July 12, 2024 11:49 PM IST
കാഞ്ഞങ്ങാട്: ഷൂസ് ധരിച്ചതിന് പ്ലസ് വണ്‍ വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ ആറു പ്ലസ്ടു വിദ്യാര്‍ഥികളെ സ്കൂളില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. രണ്ടാഴ്ചത്തേയ്ക്കാണ് സസ്പെന്ഷന്.
ഇന്ന് ചേര്‍ന്ന പിടിഎ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. തിങ്കളാഴ്ച ചിത്താരി ജമാഅത്ത് എച്ച്എസ്എസിലാണ് സംഭവം നടന്നത്. മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവത്തെക്കുറിച്ച് പുറംലോകമറിയുന്നത്.
ഇതേത്തുടര്‍ന്ന് മാതാപിതാക്കള്‍ ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. 15 വിദ്യാര്‍ഥികള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.