കാ​ഠ്മ​ണ്ഡു: നേ​പ്പാ​ളി​ലെ മ​ദ​ന്‍-​ആ​ശ്രി​ത് ഹൈ​വേ​യി​ല്‍ ഉ​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ല്‍ ര​ണ്ട് ബ​സു​ക​ള്‍ ഒ​ലി​ച്ചു​പോ​യി. ബ​സി​ലു​ണ്ടാ​യി​രു​ന്ന 63 പേ​രെ കാ​ണാ​താ​യി. ബ​സു​ക​ള്‍ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്.

കാ​ഠ്മ​ണ്ഠു​വി​ല്‍​നി​ന്ന് പു​റ​പ്പെ​ട്ട ര​ണ്ട് ബ​സു​ക​ളാ​ണ് കാ​ണാ​താ​യ​ത്. ബ​സു​ക​ള്‍​ക്ക് മു​ക​ളി​ലേ​ക്ക് മ​ലി​യി​ടി​ഞ്ഞ് വീ​ണ​തോ​ടെ തൃ​ശൂ​ലി ന​ദി​യി​ലേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു.

ശ​ക്ത​മാ​യ മ​ഴ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട്. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​നി​റ​ങ്ങാ​ന്‍ എ​ല്ലാ സ​ര്‍​ക്കാ​ര്‍ ഏ​ജ​ന്‍​സി​ക​ള്‍​ക്കും നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്ന് നേ​പ്പാ​ള്‍ പ്ര​ധാ​ന​മ​ന്ത്രി പു​ഷ്പ​ക​മ​ല്‍ ദ​ഹാ​ല്‍ പ്ര​ച​ണ്ഡ അ​റി​യി​ച്ചു.