റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ല്‍ ജ​യി​ലി​ല്‍ ക​ഴി​യു​ന്ന കോ​ഴി​ക്കോ​ട് കോ​ടോ​മ്പു​ഴ സ്വ​ദേ​ശി അ​ബ്ദു​ൾ റ​ഹീ​മി​ന്‍റെ മോ​ച​നം ഉ​ട​ന്‍. അ​ടു​ത്ത കോ​ട​തി സി​റ്റിം​ഗി​ല്‍ മോ​ച​ന ഉ​ത്ത​ര​വ് ഇ​റ​ങ്ങു​മെ​ന്ന് റ​ഹീ​മി​ന്‍റെ അ​ഭി​ഭാ​ഷ​ക​ന്‍ അ​റി​യി​ച്ചു. 10 ദി​വ​സ​ത്തി​ന​കം റ​ഹീം നാ​ട്ടി​ലെ​ത്തി​യേ​ക്കും.

നേ​ര​ത്തെ, റ​ഹീ​മി​ന്‍റെ മോ​ച​ന​ത്തി​നാ​യി സ​മാ​ഹ​രി​ച്ച 34 കോ​ടി രൂ​പ​യു​ടെ ദ​യാ​ധ​നം കെ​ട്ടി​വെ​ച്ച​തോ​ടെ അ​ദ്ദേ​ഹ​ത്തിന്‍റെ വ​ധ​ശി​ക്ഷ റി​യാ​ദ് ക്രി​മി​ന​ല്‍ കോ​ട​തി റ​ദ്ദ് ചെ​യ്തി​രു​ന്നു. സ്‌​പോ​ണ്‍​സ​റു​ടെ ച​ല​ന​ശേ​ഷി ന​ഷ്ട​പ്പെ​ട്ട മ​ക​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ 18 വ​ര്‍​ഷ​മാ​യി അ​ബ്ദു​ൾ റ​ഹീം ജ​യി​ലി​ല്‍ ക​ഴി​യു​ക​യാ​ണ്.

2006 ന​വം​ബ​റി​ല്‍ സൗ​ദി പൗ​ര​ന്‍റെ ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ മ​ക​ന്‍ അ​ന​സ് അ​ല്‍​ശ​ഹ്‌​റി മ​ര​ണ​പ്പെ​ട്ട കേ​സി​ലാ​ണ് അ​ബ്ദു​ള്‍ റ​ഹീ​മി​നു വ​ധ​ശി​ക്ഷ ല​ഭി​ച്ച​ത്. ക​ഴു​ത്തി​നു താ​ഴേ​ക്കു ച​ല​ന​ശേ​ഷി ന​ഷ്ട​പ്പെ​ട്ട അ​ന​സ് പ്ര​ത്യേ​ക ഉ​പ​ക​ര​ണ​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ജീ​വ​ന്‍ നി​ല​നി​റു​ത്തി​യി​രു​ന്ന​ത്. കാ​ര്‍ യാ​ത്ര​യ്ക്കി​ടെ അ​ബ്ദു​ള്‍ റ​ഹീ​മി​ന്‍റെ കൈ ​അ​ബ​ദ്ധ​ത്തി​ല്‍ ത​ട്ടി ഉ​പ​ക​ര​ണ​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​നം നി​ല​ച്ച് അ​ന​സ് മ​ര​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു.