കേജരിവാളിന്റെ ഹർജിയിൽ സുപ്രീംകോടതി വിധി ഇന്ന്
Friday, July 12, 2024 5:13 AM IST
ന്യൂഡൽഹി: മദ്യനയക്കേസിൽ ഇഡി അറസ്റ്റ് ചോദ്യംചെയ്ത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ നൽകിയ ഹർജിയിൽ സുപ്രീംകോടതി ഇന്ന് വിധി പറയും. ജസ്റ്റീസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് മേയ് 17നാണ് കേസ് വിധിപറയാൻ മാറ്റിയത്.
മാർച്ച് 21ന് ഇഡി അറസ്റ്റ് ചെയ്ത കേജരിവാളിനെ ജൂൺ 26 ന് സിബിഐയും അറസ്റ്റ് ചെയ്തിരുന്നു. നിലവിൽ അദ്ദേഹം ജുഡീഷ്യൽ കസ്റ്റഡിയിൽ തിഹാർ ജയിലിലാണ്. അതേസമയം അറസ്റ്റ് നിയമവിരുദ്ധമാണെന്നാണ് കേജരിവാളിന്റെ വാദം.
പുതിയ മദ്യനയം രൂപീകരിക്കുന്നതിൽ അരവിന്ദ് കേജരിവാൾ ഉൾപ്പടെയുള്ളവർ അഴിമതിപ്പണം കൈപ്പറ്റിയെന്ന് ഇഡിയുടെ കുറ്റപത്രത്തിൽ പറയുന്നു.