കനത്ത മഴ; വീടിന്റെ സണ്‍ഷേഡ് ഇടിഞ്ഞു വീണ് വീട്ടമ്മക്ക് പരിക്ക്
Friday, July 12, 2024 1:08 AM IST
കോഴിക്കോട്: ശക്തമായ മഴയില്‍ വീടിന്റെ സണ്‍ഷേഡ് ദേഹത്തേക്ക് വീണ് വീട്ടമ്മക്ക് പരിക്കേറ്റു. കോഴിക്കോട് എലത്തൂര്‍ തൈവളപ്പില്‍ ഹംസക്കോയയുടെ ഭാര്യ സുബൈദക്കാണ് പരിക്കേറ്റത്.
വീടിനോട് ചേർന്ന് നിൽക്കുകയായിരുന്ന ഇവരുടെ ദേഹത്തേക്ക് പെട്ടന്ന് സണ്‍ഷേഡ് പൊട്ടിവീഴുകയായിരുന്നു. തുടർന്ന് കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇവർക്ക് നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പ്രദേശത്ത് രണ്ട് ദിവസമായി കനത്ത മഴ തുടരുകയാണ്.