മാല കവർന്ന കേസിൽ സൈനികൻ അറസ്റ്റിൽ
Thursday, July 11, 2024 11:35 PM IST
കണ്ണൂര്: തലശേരിയിൽ വയോധികയുടെ മാല കവർന്ന കേസിൽ സൈനികൻ അറസ്റ്റിൽ. കതിരൂർ സ്വദേശി ശരത്താണ് പിടിയിലായത്.
ബുധനാഴ്ച രാവിലെ ക്ഷേത്രദർശനം കഴിഞ്ഞ് വരികയായിരുന്ന ജാനകിയുടെ മാലയാണ് ഇയാൾ പൊട്ടിച്ചോടിയത്. ഷെയർ ട്രേഡിംഗിൽ ശരത്തിന് വൻ തുക നഷ്ടപ്പെട്ടിരുന്നു. ഇതിനായി മേടിച്ച കടം വീട്ടാനായാണ് മോഷ്ടിച്ചത് എന്നാണ് മൊഴി.
ബിഹാറിൽ സൈനികനായ ജോലിചെയ്യുന്ന ഇയാൾ അവധിക്ക് നാട്ടിലെത്തിയതാണ്. ജാനകിയുടെ മാല കവർന്നതിനു പുറമേ പള്ളൂരിലെ ഒരു സ്ത്രീയുടെ മാലയും ശരത് മോഷ്ടിച്ചിരുന്നു. അത് മുക്കുപണ്ടം ആയതിനാൽ സ്ത്രീ പരാതിപ്പെട്ടിരുന്നില്ല. പ്രതിയെ റിമാൻഡ് ചെയ്തു.