കളരി പഠിക്കാനെത്തിയ അമേരിക്കൻ വനിതയ്ക്ക് പീഡനം; പരിശീലകനെതിരേ കേസ്
Thursday, July 11, 2024 9:20 PM IST
കണ്ണൂർ: വിദേശ വനിതയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ കളരി പരിശീലകനെതിരേ ടൗൺ പോലീസ് കേസെടുത്തു.
അമേരിക്കൻ സ്വദേശിയും ഇന്ത്യൻ പൗരത്വവുമുള്ള 42 വയസുകാരിയെ കളരി പഠിപ്പിക്കാമെന്ന് പറഞ്ഞ് കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ തോട്ടട സ്വദേശിയും കളരി പരിശീലകനുമായ 53 വയസുകാരനെതിരേയാണ് ടൗൺ പോലീസ് കേസെടുത്തത്.
2023 നവംബറിലാണ് കേസിനാസ്പദമായ സംഭവമെങ്കിലും ബുധനാഴ്ചയാണ് യുവതി പരാതി നല്കിയത്. സംഭവത്തിൽ ടൗൺ പോലീസ് അന്വേഷണം നടത്തിവരികയാണ്.