സ്വപ്ന തീരത്ത് സാൻ ഫെർണാണ്ടോ; ആദ്യ മദർഷിപ്പ് ഇന്ത്യൻ പുറംകടലിലെത്തി
Thursday, July 11, 2024 7:04 AM IST
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് ആദ്യ ചരക്ക് കപ്പല്‍ സാന്‍ ഫെര്‍ണാണ്ടോ ഉടന്‍ എത്തും. കപ്പൽ നിലവിൽ വിഴിഞ്ഞത്ത് നിന്ന് 25 നോട്ടിക്കൽ മൈൽ അകലെ ഇന്ത്യൻ പുറംകടലിലെത്തി.
കപ്പൽ രാവിലെ 7.30ഓടെ തുറമുഖത്തിന്റെ ഔട്ടർ ഏരിയയിൽ എത്തും. ഒൻപതിന് ബെർത്തിംഗ്. വാട്ടര്‍ സല്യൂട്ട് നല്‍കിയാവും സാന്‍ ഫെര്‍ണാണ്ടോയെ സ്വീകരിക്കുക.
ബെര്‍ത്തിംഗ് നടത്തുന്നതിനു പിന്നാലെ ചരക്കിറക്കല്‍ ജോലി തുടങ്ങും. 1500 മുതല്‍ 2000 വരെ കണ്ടെയ്നറുകളാവും കപ്പലില്‍ ഉണ്ടാവുക എന്നാണ് പ്രാഥമിക വിവരം.
വെള്ളിയാഴ്ച നടക്കുന്ന സ്വീകരണ ചടങ്ങിനു പിന്നാലെ സാന്‍ ഫെര്‍ണാഡോ കൊളംബോയിലേക്കു പുറപ്പെടുമെന്നാണ് വിവരം. വെള്ളിയാഴ്ച മുഖ്യമന്ത്രിയും കേന്ദ്ര–സംസ്ഥാന മന്ത്രിമാരും ചേര്‍ന്നുള്ള സ്വീകരണ ചടങ്ങ് നടത്തും.
ഓട്ടമേറ്റഡ് സംവിധാനത്തിലൂടെ പ്രവര്‍ത്തിക്കുന്ന എസ്ടിഎസ്, യാര്‍ഡ് ക്രെയിനുകളാണ് ചരക്കിറക്കല്‍ ദൗത്യം നടത്തുക.