ഉടമസ്ഥർ അറിയാതെ സിം കാർഡ് എടുത്ത് തട്ടിപ്പ്; പ്രതി പിടിയിൽ
Wednesday, July 10, 2024 10:36 PM IST
മലപ്പുറം: ഉടമസ്ഥർ അറിയാതെ സിം കാർഡ് എടുത്ത് തട്ടിപ്പ് നടത്തിയ കേസിൽ പ്രതി പിടിയിൽ. കൊണ്ടോട്ടി സ്വദേശിയും സിം കാർഡ് സെയിൽസ്മാനുമായ അബ്ദുൽ ഷമീറാണ് പിടിയിലായത്.
2023 നവംബറിൽ മലപ്പുറം ജില്ലയിൽ ബിഎസ്എൻഎൽ സിം കാർഡുകൾ ഒന്നിച്ച് ആക്ടീവ് ആവുകയും പിന്നീട് ഒരുമിച്ച് ഡീആക്റ്റീവായി മറ്റ് കമ്പനികളിലേക്ക് പോർട്ട് ചെയ്യുകയും ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
ഈ കാർഡുകൾ ഉടമസ്ഥർ അറിയാതെ എടുത്തവയാണ്. സിം കാർഡുകൾ ഉടമസ്ഥർ അറിയാതെ യൂണിഖ് പോർട്ടിംഗ് കോഡ് ശേഖരിച്ച് വില്പന നടത്തുകയാണ് പതിവ്. പ്രതിയുടെ വീട്ടിൽ നിന്നും 1500 ഓളം വിവിധ കമ്പനികളുടെ സിം കാർഡുകൾ പോലീസ് കണ്ടെടുത്തു.