സിക്കിമിലെ ഒരേയൊരു പ്രതിപക്ഷ എംഎല്‍എയും ഭരണപക്ഷത്ത് ചേര്‍ന്നു
Wednesday, July 10, 2024 2:54 PM IST
ഗ്യാംഗ്ടോക്: സിക്കിമിലെ ഒരേയൊരു പ്രതിപക്ഷ എംഎല്‍എയായ ടെന്‍സിംഗ് നൊര്‍ബു ലാംത്ത ഭരണപക്ഷത്ത് ചേര്‍ന്നു. ബുധനാഴ്ചയാണ് സിക്കിം ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ അംഗമായിരുന്ന ടെന്‍സിംഗ് പാര്‍ട്ടി അംഗത്വം രാജിവച്ച് സിക്കിം ക്രാന്തി മോര്‍ച്ചയില്‍ ചേര്‍ന്നത്.
സ്യാരി മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് ടെന്‍സിംഗ്. എസ്കെഎമ്മിലെ മുതിര്‍ന്ന നേതാവ് കുംഗ നിമ ലെപ്ച്ചയെ തോല്‍പ്പിച്ചാണ് അദ്ദേഹം എംഎല്‍എ ആയത്.
സിക്കിം നിയമസഭയിലേക്ക് ഈ വര്‍ഷം നടന്ന തെരഞ്ഞെടുപ്പില്‍ ആകെയുള്ള 32 സീറ്റുകളില്‍ 31 സീറ്റിലും സിക്കിം ക്രാന്തി മോര്‍ച്ചയാണ് വിജയിച്ചത്. ടെന്‍സിംഗ് കൂടി എത്തിയതോടെ സംസ്ഥാനത്ത് പ്രതിപക്ഷം ഇല്ലാതെയായി.