അഭിഭാഷകനെ അസഭ്യം പറഞ്ഞു; സാക്ഷി പറയാനെത്തിയ ആളെ അഭിഭാഷകർ മർദിച്ചു
Wednesday, July 10, 2024 6:17 AM IST
പാലക്കാട്: കോടതിയിൽ സാക്ഷി പറയാനെത്തിയ ആളെ അഭിഭാഷകർ തല്ലി. പാലക്കാട് ജില്ലാകോടതിയിലാണ് സംഭവം.
തൃശൂർ സ്വദേശി അനീഷ് കുമാറിനാണ് മർദനമേറ്റത്. കുടുംബ വഴക്കുമായി ബന്ധപ്പെട്ട കേസിൽ ഒന്നാം സാക്ഷിയായി എത്തിയതാണ് ഇയാൾ.
കേസിലെ അഭിഭാഷകരെ അനീഷ് അസഭ്യം പറഞ്ഞതാണ് മ൪ദനത്തിൽ കലാശിച്ചതെന്നാണ് വിവരം. തുടർന്ന് അഭിഭാഷകനും ജൂനിയർ അഭിഭാഷകരും ചേർന്ന് മർദിക്കുകയായിരുന്നു. മർദനമേറ്റ അനീഷിന് പരാതിയില്ലാത്തതിനാൽ പോലീസ് കേസെടുത്തില്ല.