ബസ് കുഴിയിലേക്കു മറിഞ്ഞ് രണ്ടു കുട്ടികൾക്ക് ദാരുണാന്ത്യം
Wednesday, July 10, 2024 12:18 AM IST
അഹമ്മദാബാദ്: ഗുജറാത്തിൽ ബസ് കുഴിയിലേക്കു മറിഞ്ഞ് രണ്ടു കുട്ടികൾ മരിച്ചു. എട്ടുപേർക്ക് പരിക്കേറ്റു. മലയോര പട്ടണമായ സപുതാരയിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെയുള്ള ദേശീയ പാതയിലാണ് അപകടമുണ്ടായതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
65 യാത്രക്കാരുമായി വന്ന ബസ് ആണ് അപകടത്തിൽപ്പെട്ടത്. മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ വളവിൽ നിയന്ത്രണം നഷ്ടപ്പെട്ട ബസ് സംരക്ഷണ ഭിത്തിയിൽ ഇടിച്ച് മറിഞ്ഞ് വീഴുകയായിരുന്നു.
സൂററ്റിൽ നിന്ന് സപുതാരയിൽ സന്ദർശനത്തിനെത്തിയ വിനോദസഞ്ചാരികളുമായി മടങ്ങുകയായിരുന്ന ആഡംബര ബസാണ് അപകടത്തിൽപ്പെട്ടതെന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.