പെരുമ്പാവൂരില്‍ 10 ഗ്രാം ഹെറോയിനുമായി ആസാം സ്വദേശി പിടിയില്‍
Tuesday, July 9, 2024 4:14 PM IST
കൊച്ചി: പെരുമ്പാവൂരില്‍ 10 ഗ്രാം ഹെറോയിനുമായി ആസാം സ്വദേശി പിടിയില്‍. ആസാം സ്വദേശി അബ്ദുള്‍ മുത്തലിബാണ് പിടിയിലായത്.
കഴിഞ്ഞ ദിവസവും പെരുമ്പാവൂരില്‍ നിന്ന് ഹെറോയിനുമായി ആസാം സ്വദേശികള്‍ പിടിയിലായിരുന്നു. 63 കുപ്പി ഹെറോയിനുമായാണ് രണ്ട് ആസാം സ്വദേശികള്‍ പിടിയില്‍.
ആസാം നൗഗാവ് ബുര്‍ബണ്ട സ്വദേശി ആരിഫുള്‍ ഇസ്ലാം, അല്‍ഫിക്കുസ് സമാന് എന്നിവരാണ് പിടിയിലായത്. ഓപ്പറേഷന് ക്ലീന്‍ പെരുമ്പാവൂരിന്റെ ഭാഗമായി പൊലീസ് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.