മെ​ല്‍​ബ​ണ്‍: ക്രി​ക്ക​റ്റ് ഓ​സ്‌​ട്രേ​ലി​യ അനുവദിച്ചാല്‍ അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​ലേ​ക്ക് മ​ട​ങ്ങി​വ​രാ​ന്‍ ഒ​രു​ക്ക​മാ​ണെ​ന്ന് സൂ​പ്പ​ര്‍ താ​രം ഡേ​വി​ഡ് വാ​ര്‍​ണ​ര്‍. ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലി​ട്ട പോ​സ്റ്റി​ലൂ​ടെ​യാ​ണ് താ​ന്‍ മ​ട​ങ്ങി​വ​രാ​ന്‍ ഒ​രു​ക്ക​മാ​ണ് എ​ന്ന ത​ര​ത്തി​ല്‍ താ​രം കു​റി​ച്ച​ത്. ടി20 ​ലോ​ക​ക​പ്പോ​ടെ അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​ല്‍ നി​ന്ന് വി​ര​മി​ച്ച വാ​ര്‍​ണ​ര്‍ മ​ട​ങ്ങി​വ​ന്നേ​ക്കും എ​ന്നാ​ണ് സൂ​ച​ന.

"അ​ധ്യാ​യം അ​വ​സാ​നി​ച്ചു. ഓ​സ്‌​ട്രേ​ലി​യ​ന്‍ ദേ​ശീ​യ ടീ​മി​ന് വേ​ണ്ടി ഇ​ത്ര​യും നാ​ള്‍ ക​ളി​ക്കാ​നാ​യ​ത് വ​ലി​യ നേ​ട്ട​മാ​യാ​ണ് ഞാ​ന്‍ കാ​ണു​ന്ന​ത്. ഫ്രാ​ഞ്ചൈ​സി ക്രി​ക്ക​റ്റി​ല്‍ ഇ​നി​യും തു​ട​രും. എ​ന്നാ​ല്‍ ചാ​മ്പ്യ​ന്‍​സ് ട്രോ​ഫി​യി​ല്‍ ക​ളി​ക്കാ​നും ത​യ്യാ​റാ​ണ്. ക്രി​ക്ക​റ്റ് ഓ​സ്‌​ട്രേ​ലി​യ തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​ണെ​ങ്കി​ല്‍ താ​ന്‍ ക​ളി​ക്കും.'-​വാ​ര്‍​ണ​ര്‍ കു​റി​ച്ചു.

ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ലാ​ണ് ഏ​ക​ദി​ന​ത്തി​ല്‍ നി​ന്നും ടെ​സ്റ്റി​ല്‍ നി​ന്നും വാ​ര്‍​ണ​ര്‍ വി​ര​മി​ച്ച​ത്. വി​ര​മി​ക്ക​ല്‍ പ്ര​ഖ്യാ​പ​ന സ​മ​യ​ത്ത് ത​ന്നെ ചാ​മ്പ്യ​ന്‍​സ് ട്രോ​ഫി​യി​ല്‍ ക​ള​ത്തി​ലി​റ​ങ്ങാ​ന്‍ താ​ന്‍ ഒ​രു​ക്ക​മാ​ണെ​ന്ന് പ​റ​ഞ്ഞി​രു​ന്നു.

വാ​ര്‍​ണ​ര്‍ ത​ന്‍റെ നി​ല​പാ​ട് അ​റി​യി​ച്ചെ​ങ്കി​ലും ക്രി​ക്ക​റ്റ് ഓ​സ്‌​ട്രേ​ലി​യ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. വാ​ര്‍​ണ​ര്‍ തി​രി​ച്ചെ​ത്തു​ന്ന കാ​ര്യ​ത്തി​ല്‍ അ​ന്തി​മ തീ​രു​മാ​നം എ​ടു​ക്കു​ക ക്രി​ക്ക​റ്റ് ഓ​സ്‌​ട്രേ​ലി​യ ആ​യി​രി​ക്കും.