ബിഹാറിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം; ആറ് പേർ മരിച്ചു
Tuesday, July 9, 2024 10:01 AM IST
പാറ്റ്ന: ബിഹാറിൽ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറ് പേർ മരിച്ചു. ഓട്ടോ ഡ്രൈവറും അഞ്ച് യാത്രക്കാരുമാണ് മരിച്ചത്.
രാവിലെ ഹാത്തിദാ ജംക്ഷനിൽനിന്ന് ബെഗുസരായിയിലേക്ക് പോകുന്പോഴാണ് അപകടം. ഓട്ടോറിക്ഷ പൂർണമായും തകർന്നു. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.