വിരമിച്ച പോലീസ് ഉദ്യോഗസ്ഥൻ വെടിവച്ച് ജീവനൊടുക്കി
Tuesday, July 9, 2024 1:41 AM IST
ഗാസിയാബാദ്: ഉത്തർപ്രദേശിൽ വിരമിച്ച പോലീസ് ഉദ്യോഗസ്ഥൻ വെടിവച്ച് ജീവനൊടുക്കി. രമേശർ ദയാൽ ഗൗർ(72) ആണ് മരിച്ചത്.
ഗാസിയാബാദ് നഗരത്തിലെ നെഹ്റു നഗർ കോളനി നിവാസിയായ രമേശർ തന്റെ ഡബിൾ ബാരൽ ഗൺ ഉപയോഗിച്ചാണ് വെടിവച്ചത്.
മോശം ആരോഗ്യാവസ്ഥയെ തുടർന്ന് രമേശർ വിഷാദത്തിലായിരുന്നുവെന്ന് പോലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചതായി പോലീസ് വ്യക്തമാക്കി.