ഗായിക ഉഷാ ഉതുപ്പിന്റെ ഭർത്താവ് അന്തരിച്ചു
Tuesday, July 9, 2024 1:00 AM IST
കോൽക്കത്ത: ഗായിക ഉഷാ ഉതുപ്പിന്റെ ഭർത്താവ് ജാനി ചാക്കോ ഉതുപ്പ്(78) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
കോട്ടയം കളത്തിപ്പടി സ്വദേശിയാണ്. കോട്ടയം പൈനുംങ്കല്‍ ചിറക്കരോട്ട് കുടുംബാത്തിൽ ബ്രിഗേഡിയര്‍ സി.സി. ഉതുപ്പിന്റെയും എലിസബത്തിന്റെയും മകനാണ് ജാനി ചാക്കോ ഉതുപ്പ്.
1969 ല്‍ കോല്‍ക്കത്തയിലെ നിശാക്ലബ്ബുകളില്‍ പാടുന്ന കാലത്താണ് ഉഷയുമായി ജാനി പരിചയപ്പെടുന്നത്. പിന്നീട് സൗഹൃദം പ്രണയത്തിലേക്ക് എത്തി. രണ്ട് വര്‍ഷത്തിന് ശേഷം 1971 ലാണ് വിവാഹിതരാകുന്നത്.
തുടര്‍ന്ന് കോല്‍ക്കത്തയില്‍ നിന്നും കൊച്ചിയിലേക്ക് ജാനിയ്ക്ക് ട്രാന്‍സ്ഫര്‍ ലഭിച്ചതോടെ ഇവിടെയാണ് ഇവര്‍ താമസിച്ചിരുന്നത്. പിന്നീട് ഇവര്‍ കോല്‍ക്കത്തയിലേക്ക് പോവുകയായിരുന്നു. സണ്ണി ഉതുപ്പ്, അഞ്ജലി ഉതുപ്പ് എന്നിവരാണ് മക്കള്‍.