കാഷ്മീരില്‍ ഏറ്റുമുട്ടല്‍ തുടരുന്നു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു
Monday, July 8, 2024 10:15 PM IST
ശ്രീനഗര്‍: ജമ്മുകാഷ്മീരിലെ കത്വയില്‍ സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നു. ഏറ്റുമുട്ടലില്‍ അഞ്ച് സൈനികർ വീരമൃത്യു വരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു.
കത്വയിലെ മച്ചേഡി മേഖലയില്‍ ഭീകരാക്രമണം ഉണ്ടായതിനെ തുടര്‍ന്നാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്. സൈനികര്‍ പട്രോളിംഗ് നടത്തുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.
കഴിഞ്ഞ ദിവസം രജൗരി, കുല്‍ഗാം മേഖലകളില്‍ ഭീകരാക്രമണം ഉണ്ടായിരുന്നു. രണ്ടിടങ്ങളിലായി രണ്ട് സൈനികര്‍ വീരമൃത്യു വരിക്കുകയും,ആറ് ഭീകരരെ സൈന്യം വധിക്കുകയും ചെയ്തിരുന്നു.