ബൈക്കിൽ പോകവേ അമ്മയുടെ കൈയിൽ നിന്നു വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം
Monday, July 8, 2024 10:07 PM IST
ആലപ്പുഴ: ബൈക്കിൽ യാത്ര ചെയ്ത അമ്മയുടെ കൈയിൽ നിന്നു റോഡിലേക്ക് വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം.
തിങ്കളാഴ്ച വൈകുന്നേരം മണ്ണഞ്ചേരിയിലുണ്ടായ സംഭവത്തിൽ പൂവത്തിൽ അസ്ലാമിന്റെ മകൻ മുഹമ്മദ് (എട്ടു മാസം) ആണ് മരിച്ചത്.
റോഡിനു കുറുകെ അലക്ഷ്യമായി വെട്ടിച്ച വാഹനത്തിൽ തട്ടാതിരിക്കാൻ ഇവർ സഞ്ചരിച്ച ബൈക്ക് ബ്രേക്ക് ചെയ്തതാണ് അപകട കാരണം.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പോലീസ് മേൽനടപടികൾ സ്വീകരിച്ചു.