എംഡിഎംഎയുമായി യുവാവ് പിടിയിൽ
Monday, July 8, 2024 9:37 PM IST
ആലപ്പുഴ: മാരകമയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയിൽ. ആലപ്പുഴ വെള്ളക്കിണർ കണിയാപറമ്പ് മുഹമ്മദ് ഇഹ്സാൻ(22) ആണ് പിടിയിലായത്.
ഇയാളിൽ നിന്ന് 7.66 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. മയക്കുമരുന്ന് വിൽപ്പന നടത്തുന്ന ഇയാൾ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു.
കർണാടക ഉടുപ്പിയിൽ ഏവിയേഷൻ കോഴ്സിന് പഠിക്കുകയാണ് ഇയാൾ. മുഹമ്മദ് ഇഹ്സാന്‍ എവിടെ നിന്നാണ് എംഡിഎംഎ കിട്ടിയതെന്ന് കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.