പെരുമ്പാവൂരില്‍ 63 കുപ്പി ഹെറോയിനുമായി ആസാം സ്വദേശികള്‍ പിടിയില്‍
Monday, July 8, 2024 7:11 PM IST
കൊച്ചി: പെരുമ്പാവൂരില്‍ 63 കുപ്പി ഹെറോയിനുമായി രണ്ട് ആസാം സ്വദേശികള്‍ പിടിയില്‍. ആസാം നൗഗാവ് ബുര്‍ബണ്ട സ്വദേശി ആരിഫുള്‍ ഇസ്ലാം, അല്‍ഫിക്കുസ് സമാന് എന്നിവരാണ് പിടിയിലായത്. ഓപ്പറേഷന് ക്ലീന്‍ പെരുമ്പാവൂരിന്റെ ഭാഗമായി പൊലീസ് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.
പെരുമ്പാവൂര്‍ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പരിശോധന നടത്തിയത്. പെരുമ്പാവൂര്‍ കാലിച്ചന്ത ഭാഗത്ത് നിന്നുമാണ് ഇവരെ പിടികൂടിയത്. ആസാമില്‍ നിന്നും ട്രെയിന്‍ മാര്‍ഗം എത്തിക്കുന്ന ഹെറോയിന്‍ കുപ്പികളിലാക്കി വില്‍പ്പന നടത്തിവരികയായിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച ആലുവ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിന്നും മോഷ്ടിച്ച 45,000 രൂപ വിലവരുന്ന ആപ്പിള്‍ മൊബൈല്‍ ഫോണും ഇവരില്‍ നിന്നു കണ്ടെടുത്തു.