സഞ്ജു സാംസൺ ഇന്ത്യൻ ടീമിനൊപ്പം ചേര്‍ന്നു; മൂന്നാം ടി20 കളിച്ചേക്കും
Monday, July 8, 2024 5:38 PM IST
ഹരാരെ: സിംബാബ്വെയിൽ പര്യടനം നടത്തുന്ന ഇന്ത്യൻ ടീമിനൊപ്പം മലയാളിതാരം സഞ്ജു സാംസണും യശസ്വി ജയ്സ്വാളും ശിവം ദുബെയും ചേര്‍ന്നു. ലോകകപ്പിന് പിന്നാലെ വിന്‍ഡീസില്‍ നിന്ന് നേരെ സിംബാബ്വെയിലേക്ക് പോകാനായിരുന്നു ഇവരുടെ തീരുമാനം.
എന്നാൽ ചുഴലിക്കാറ്റിനെത്തുടര്‍ന്ന് ബാര്‍ബഡോസില്‍ നിന്നുള്ള വിമാന സര്‍വീസകുള്‍ റദ്ദാക്കിയതോടെ ഇവരുടെ യാത്ര മുടങ്ങുകയായിരുന്നു. പിന്നീട് ഇന്ത്യൻ ടീമിനൊപ്പം ഇവര്‍ നാട്ടിലേക്ക് മടങ്ങി. ടീമിന്റെ വിജയാഘോഷങ്ങളിൽ പങ്കെടുത്തിരുന്നു.
ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള ടീമില്‍ ഇവര്‍ക്ക് പകരം സായ് സുദര്ശന്, ജിതേഷ് ശര്‍മ, ഹര്‍ഷിത് റാണ എന്നിവരെ ഉള്‍പ്പെടുത്തിയിരുന്നു. മൂന്നാം ടി20യില്‍ സഞ്ജു കളിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ഞായറാഴ്ച നടന്ന രണ്ടാം ടി20 മത്സരം കാണാന്‍ ഇന്ത്യൻ ടീമിനൊപ്പം സഞ്ജുവും എത്തിയിരുന്നു.