ജാര്‍ഖണ്ഡ്: മുന്‍മുഖ്യമന്ത്രി ചംപയ് സോറന് ഇനി മന്ത്രി
Monday, July 8, 2024 5:28 PM IST
റാഞ്ചി: ജാര്‍ഖണ്ഡ് മുന്‍മുഖ്യമന്ത്രി ചംപയ് സോറന് ഹേമന്ത് സോറന് മന്ത്രിസഭയിലെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ സി.പി.രാധാകൃഷ്ണന് സത്യവാചകം ചൊല്ലികൊടുത്തു.
രാജ്ഭവനില്‍ നടന്ന ചടങ്ങിലാണ് ചംപയ് സോറന് സത്യപ്രതിജ്ഞ ചെയ്തത്. ചംപയ്ക്കൊപ്പം മറ്റ് 10 പേരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.
ജൂലൈ മൂന്നിനാണ് ചംപയ് സോറന് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്. ഹേമന്ത് സോറന് മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് തിരിച്ചെത്തുന്നതിനാണ് അദ്ദേഹം രാജിവച്ചത്.
മുഖ്യമന്ത്രിയായി അധികാരമേറ്റ ഹേമന്ത് സോറന് ഇന്ന് നിയമസഭയില്‍ വിശ്വാസവോട്ട് നേടിയിരുന്നു. പിന്നാലെയാണ് മന്ത്രിമാരുടെ സത്യപ്രതിജ്ഞ നടന്നത്.