കുടിവെള്ളത്തെ ചൊല്ലിയുള്ള തർക്കത്തിനിടെ വെടിവയ്പ്പ്; പഞ്ചാബിൽ നാല് പേര് മരിച്ചു
Monday, July 8, 2024 11:31 AM IST
ചണ്ഡീഗഡ്: പഞ്ചാബില്‍ കുടിവെള്ളത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നുണ്ടായ വെടിവയ്പ്പില്‍ നാല് പേര് മരിച്ചു. ഏഴോളം പേര്‍ക്ക് പരിക്കുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
ഗുരുദ്വാസ്പൂരിലെ വിദ്വാ ഗ്രാമത്തില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം. കനാലിലൂടെ കൃഷിസ്ഥലത്തേക്ക് വെള്ളം എടുക്കുന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
അക്രമികള്‍ അറുപത് റൗണ്ട് വെടിയുതിര്‍ത്തതായി പോലീസ് പറഞ്ഞു. കാറില്‍ സഞ്ചരിച്ച ആളുകളാണ് വെടിവയ്പ്പില്‍ മരിച്ചത്. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.