അഞ്ചാം നിലയിൽ നിന്നും താഴേക്ക് വീണ ബാലൻ മരിച്ചു
Monday, July 8, 2024 12:24 AM IST
കോൽക്കത്ത: കെട്ടിടത്തിന്റെ അഞ്ചാം നിലയിലെ ഗോവണിയുടെ സുരക്ഷാ വേലിയുടെ വിടവിലൂടെ താഴേക്കു വീണ ആറു വയസുകാരൻ മരിച്ചു. പശ്ചിമ ബംഗാളിലെ കോൽക്കത്തയിലെ ബാലിഗംഗിലാണ് സംഭവം.
ശനിയാഴ്ച രാത്രിയാണ് സംഭവം. മുതിർന്ന സഹോദരിയോടൊപ്പം കളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
കുട്ടി ബാലൻസ് നഷ്ടപ്പെട്ട് സുരക്ഷാവേലിയുടെ വിടവിലൂടെ വഴുതി താഴത്തെ നിലയിലേക്ക് വീഴുകയായിരുന്നുവെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. കുഞ്ഞിനെ ഉടൻ തന്നെ കോൽക്കത്ത നാഷണൽ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.