പുരി രഥയാത്രക്കിടെ ഒരാൾ ശ്വാസംമുട്ടി മരിച്ചു; നിരവധി പേർ ആശുപത്രിയിൽ
Monday, July 8, 2024 12:16 AM IST
ഭുവനേശ്വർ: പുരി രഥയാത്രക്കിടെ ഒരാൾ ശ്വാസംമുട്ടി മരിച്ചു. ശാരീരികാസ്വസ്ഥ്യം അനുഭവപ്പെട്ട നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കടുത്ത ചൂടും തിക്കും തിരക്കും മൂലമാണ് ഒരാൾ മരിച്ചതെന്ന് അധികൃതർ അറിയിച്ചു. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ മതിയായ ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയും ആംബുലൻസുകൾ വിന്യസിക്കുകയും ചെയ്തിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
രാഷ്ട്രപതി ദ്രൗപതി മുർമു ഞായറാഴ്ച പുരി രഥയാത്രയിൽ പങ്കെടുത്തിരുന്നു. കടുത്ത സുരക്ഷയാണ് ഇവിടെ ഏർപ്പെടുത്തിയിരിക്കുന്നത്.