മ​ല​പ്പു​റം: സ​ർ​വീ​സ് ന​ട​ത്തി​ക്കൊ​ണ്ടി​രു​ന്ന ബ​സി​നു മു​ന്നി​ൽ വ​ടി​വാ​ള്‍ വീ​ശി​യ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം കൊ​ണ്ടോ​ട്ടി​യി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ വ​ലി​യ​പ​റ​മ്പ് സ്വ​ദേ​ശി ഷം​സു​ദ്ദീ​നാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

സൈ​ഡ് കൊ​ടു​ക്കാ​ത്ത​തി​നെ​ത്തു​ട​ര്‍​ന്ന് സ്വ​കാ​ര്യ ബ​സ് ഹോ​ണ്‍ മു​ഴ​ക്കി​യ​പ്പോ​ൾ ഇ​യാ​ള്‍ വ​ടി​വാ​ള്‍ വീ​ശു​ക​യാ​യി​രു​ന്നു. ദേ​ശീ​യ​പാ​ത​യി​ല്‍ കോ​ട്ട​പ്പു​റം മു​ത​ല്‍ എ​യ​ര്‍​പോ​ര്‍​ട്ട് ജം​ഗ്ഷ​ൻ വ​രെ​യാ​ണ് ബ​സി​ന്‍റെ വ​ഴി ത​ട​സ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് ഇ​യാ​ൾ ഓ​ട്ടോ​റി​ക്ഷ ഓ​ടി​ച്ച​ത്.

സ്വ​കാ​ര്യ ബ​സ് പി​ന്നാ​ലെ എ​ത്തി പ്ര​കോ​പ​ന​പ​ര​മാ​യ രീ​തി​യി​ല്‍ ഹോ​ണ്‍ മു​ഴ​ക്കി. ഈ ​ദേ​ഷ്യ​ത്തി​ലാ​ണ് വ​ടി​വാ​ള്‍ എ​ടു​ത്ത് കാ​ണി​ച്ച​തെ​ന്ന് ഷം​സു​ദ്ദീ​ൻ പോ​ലീ​സി​ൽ മൊ​ഴി ന​ൽ​കി.