വയനാട് കേണിച്ചിറയില്‍ നിന്ന് പിടികൂടിയ കടുവയെ തിരുവനന്തപുരം മൃഗശാലയിലെത്തിച്ചു
Sunday, July 7, 2024 2:10 PM IST
തിരുവനന്തപുരം: വനംവകുപ്പ് വയനാട് കേണിച്ചിറയില്‍നിന്ന് പിടികൂടിയ കടുവയെ തിരുവനന്തപുരം മൃഗശാലയിലെത്തിച്ചു. പ്രത്യേകം സജ്ജമാക്കിയ ക്വാറന്റൈന് കൂട്ടിലാണ് ഇപ്പോള്‍ കടുവയെ പാര്‍പ്പിച്ചിരിക്കുന്നത്. 21 ദിവസത്തെ ക്വാറന്റൈന് പൂര്‍ത്തിയാക്കിയാല്‍ കടുവയെ സാധാരണ കൂട്ടിലേക്ക് മാറ്റും.
14 മണിക്കൂര്‍ നേരത്തെ യാത്രയ്ക്ക് ശേഷമാണ് കടുവയെ തിരുവനന്തപുരത്തെത്തിച്ചത്. ചെയ്തലം റേഞ്ച് ഓഫീസറുടെ നേതൃത്വത്തിലായിരുന്നു യാത്ര.
ജൂണ്‍ 23നാണ് സൗത്ത് വയനാട് ഫോറെസ്റ്റ് സബ് ഡിവിഷന്റെ കീഴിലുള്ള കേണിച്ചിറ ഭാഗത്തുനിന്ന് കടുവയെ പിടികൂടിയത്. ജനവാസ മേഖലയില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ തുടങ്ങിയതോടെ കെണിവെച്ച് പിടികൂടുകയായിരുന്നു.