അമേരിക്കയിൽ പിറന്നാൾ ആഘോഷത്തിനിടെ വെടിവയ്പ്പ്; നാലുപേർ കൊല്ലപ്പെട്ടു
Sunday, July 7, 2024 7:11 AM IST
വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ ഒരു വീട്ടിലുണ്ടായ വെടിവയ്പ്പിൽ നാലുപേർ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് പരിക്കേറ്റു. കെന്റക്കിയിലെ ഒരു വീട്ടിൽ പിറന്നാൾ ആഘോഷത്തിനിടെയാണ് സംഭവം.
നാലുപേരും സംഭവസ്ഥലത്തു വച്ചു തന്നെ കൊല്ലപ്പെട്ടു. പരിക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റി. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.
പോലീസ് എത്തുന്നതിന് തൊട്ടു മുൻപ് പ്രതി രക്ഷപെടാൻ ശ്രമിച്ചു. ഇയാളെ പോലീസ് പിന്തുടർന്നുവെങ്കിലും പിന്നീട് വെടിവച്ച് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തവരാണ് ആക്രമിയെക്കുറിച്ചുള്ള വിവരങ്ങൾ പോലീസിന് കൈമാറിയത്.