പാപുവ ന്യൂ ഗിനിയ മന്ത്രി ഓസ്ട്രേലിയയിൽ അറസ്റ്റിൽ
Sunday, July 7, 2024 7:03 AM IST
സിഡ്നി: യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന കുറ്റത്തിന് പാപുവ ന്യൂ ഗിനിയ മന്ത്രി ഓസ്ട്രേലിയയിൽ അറസ്റ്റിൽ. സിഡ്നിയിലെ ബോണ്ടി ബീച്ചിന് സമീപം നടന്ന സംഭവത്തിലാണ് പെട്രോളിയം മന്ത്രി ജിമ്മി മലദീനയെ അറസ്റ്റ് ചെയ്തതെന്ന് ഓസ്ട്രേലിയൻ പോലീസ് അറിയിച്ചു.
പ്രകൃതിവാതക പദ്ധതിയുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര ചർച്ചകളിൽ പങ്കെടുക്കാനാണ് മന്ത്രി ഓസ്ട്രേലിയയിൽ എത്തിയത്.
31കാരിയാണ് പരാതിക്കാരി. ഇവരുടെ മുഖത്ത് നിറയെ പരിക്കുണ്ട്. വാക്കു തർക്കത്തെ തുടർന്ന് മന്ത്രി മർദിച്ചുവെന്നാണ് ഇവർ ആരോപിച്ചിരിക്കുന്നത്. ഇദ്ദേഹത്തെ വ്യാഴാഴ്ച സിഡ്നി കോടതിയിൽ ഹാജരാക്കും.