ഉത്തരാഖണ്ഡിൽ കനത്ത മഴ ; ചാർ ധാം യാത്ര നിർത്തിവച്ചു
Sunday, July 7, 2024 5:21 AM IST
ഡെറാഡൂൺ : ഉത്തരാഖണ്ഡിൽ കനത്ത മഴ പെയ്യുമെന്ന കാലാവസ്ഥവകുപ്പിന്റെ മുന്നറിയിപ്പിനെ തുടർന്ന് ചാർ ധാം യാത്ര താത്കാലികമായി നിർത്തിവച്ചു. ക്ഷേത്രങ്ങളിലേക്ക് പുറപ്പെട്ട തീർഥാടകരോട് മുന്നോട്ടു പോകരുതെന്നും അവർ ഇപ്പോൾ അവർ ഉള്ള സ്ഥലത്ത് തുടരാനും അധികൃതർ നിർദേശം നൽകി.
കാലാവസ്ഥാ വകുപ്പിന്റെ നിർദേശപ്രകാരം മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാൽ ഋഷികേശിന് പുറത്തേക്ക് ആരും യാത്ര ചെയ്യരുതെന്നും നിർദേശമുണ്ട്. അനുയോജ്യമായ കാലാവസ്ഥവയിൽ മാത്രമെ തീർഥാടകർ മുന്നോട്ടുപോകാവുവെന്നും നിർദേശം നൽകി.
കുറച്ചു ദിവസങ്ങളായി ഉത്തരാഖണ്ഡിൽ കനത്ത മഴ തുടരുകയാണ്. ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാവകുപ്പിന്റെ പ്രവചനം.