ഏഷ്യാ കപ്പ് ക്രിക്കറ്റ്; ഇന്ത്യൻ വനിതാ ടീമിനെ പ്രഖ്യാപിച്ചു
Sunday, July 7, 2024 4:41 AM IST
ന്യൂഡല്‍ഹി: ടി20 ഏഷ്യാ കപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യൻ വനിതാ ടീമിനെ പ്രഖ്യാപിച്ചു. ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന ടീമിൽ മലയാളികളായ ആശ ശോഭന, സജന സജീവന് എന്നിവരും സ്ഥാനം പിടിച്ചു.
ജൂലൈ 19 മുതൽ 28 വരെ ശ്രീലങ്കയിലാണ് ടൂര്‍ണമെന്റ്. ജൂലൈ 19ന് പാക്കിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. 21ന് യുഎഇയുമായും 23ന് നേപ്പാളുമായുമാണ് മറ്റു ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍.
ശ്രീലങ്ക, ബംഗ്ലാദേശ്, മലേഷ്യ, തായ്ലാന്ഡ് എന്നിവയാണ് പങ്കെടുക്കുന്ന മറ്റു ടീമുകള്‍. ഇന്ത്യയാണ് നിലവിലെ ചാമ്പ്യന്മാർ. റിസര്‍വ് താരങ്ങൾ ഉൾപ്പടെയുള്ള ടീമിനെയാണ് ഇന്ത്യ പ്രഖ്യാപിച്ചത്.
ടീം ഇന്ത്യ : ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), സ്മൃതി മന്ദാന (വൈസ് ക്യാപ്റ്റന്‍), ഷഫാലി വര്‍മ, ദീപ്തി ശര്‍മ, ജെമീമ റോഡ്രിഗസ്, റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), ഉമ ഛേത്രി (വിക്കറ്റ് കീപ്പര്‍), പൂജ വസ്ത്രകാര്‍, അരുന്ധതി റെഡ്ഡി, രേണുക സിംഗ് ഠാക്കൂര്‍, ദയാലന്‍ ഹേമലത, ആശ ശോഭന, രാധ യാദവ്, ശ്രേയങ്ക പാട്ടീല്‍, സജന സജീവന്.
റിസര്‍വ് താരങ്ങൾ: ശ്വേത സെഹ്റവത്ത്, സെയ്ക ഇസ്ഹാഖ്, തനൂജ കാന്‍വര്‍, മേഘ്ന സിംഗ്.