ഷൂട്ടൗട്ടില്‍ സ്വിറ്റ്സർലൻഡിനെ വീഴ്ത്തി; ഇംഗ്ലണ്ട് സെമിയിൽ
Sunday, July 7, 2024 12:32 AM IST
ഡുസൽഡോർഫ്: യൂറോ കപ്പ് ഫുട്ബോളിൽ ഇംഗ്ലണ്ട് സെമി ഫൈനലിൽ. ഷൂട്ടൗട്ടിലേക്കു കടന്ന ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ട് 5-3ന് സ്വിറ്റ്സർലൻഡിനെ തോൽപ്പിച്ചു. മുഴുവൻ സമയത്തും അധിക സമയത്തും 1-1ന് സമനില പാലിച്ചതോടെയാണ് ഷൂട്ടൗട്ടിലേക്കു നീങ്ങിയത്.
ഇംഗ്ലണ്ട് അഞ്ച് കിക്കും വലയിലാക്കി. സ്വിറ്റ്സർലൻഡിന്റെ ആദ്യ കിക്കെടുത്ത മാനുവൽ അക്കാഞ്ചിയുടെ ദുർബല ഷോട്ട് ഗോൾകീപ്പർ ജോർദാൻ പിക്ഫോർഡ് അനായാസം കൈയിലാക്കി.
ബ്രീൽ എംബോളോ (75’) സ്വിസിനെ മുന്നിലെത്തിച്ചു. 80-ാം മിനിറ്റിൽ ബുകായോ സാക്കയുടെ തകർപ്പൻ ഷോട്ട് സ്വിസ് വല തുളച്ചു. അധികസമയത്തും ഇതേ നില തുടർന്നു.