ഗുജറാത്തില്‍ ആറുനില കെട്ടിടം തകര്‍ന്നുവീണു
Saturday, July 6, 2024 6:49 PM IST
സൂറത്ത്: ഗുജറാത്തിലെ സൂറത്തില്‍ ആറുനില കെട്ടിടം തകര്‍ന്നുവീണു. നിരവധി പേര് കെട്ടിടാവശിഷ്ടത്തിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം. 15 പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി.
പോലീസും അഗ്നിശമനസേനയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. സൂറത്തിലെ സച്ചിന് പാലി ഗ്രാമത്തിലാണ് തകര്‍ന്ന കെട്ടിടം.
കെട്ടിടം ജീര്‍ണാവസ്ഥയിലായിരുന്നുവെന്നും കനത്ത മഴയെ തുടര്‍ന്ന് തകര്ന്നുവീഴുകയായിരുന്നുവെന്നുമാണ് അധികൃതരുടെ വിശദീകരണം. മേഖലയില്‍ ഏതാനും ദിവസമായി മഴ പെയ്യുന്നുണ്ട്.