കേന്ദ്ര ബജറ്റ് ജൂലൈ 23ന്
Saturday, July 6, 2024 4:34 PM IST
ന്യൂഡല്‍ഹി: മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ ആദ്യ സന്പൂർണ ബജറ്റ് ജൂലൈ 23ന്. പാര്‍ലമെന്റ് ബജറ്റ് സമ്മേളനം ജൂലൈ 22ന് ആരംഭിക്കും. ബജറ്റ് സമ്മേളനം ഓഗസ്റ്റ് 12നാണ് സമാപിക്കുന്നത്.
ബജറ്റ് സമ്മേളനം ആരംഭിക്കാനുള്ള തീയതി സംബന്ധിച്ച കേന്ദ്ര സര്‍ക്കാരിന്റെ ശിപാര്‍ശ രാഷ്ട്രപതി അംഗീകരിച്ചതായി പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജു അറിയിച്ചു.
കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമൻ മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് അവതരിപ്പിക്കുക. ബജറ്റ് അവതരിപ്പിച്ചശേഷം തുടര്‍ ദിവസങ്ങളില്‍ ചര്‍ച്ചകളും നടക്കും.