ടെ​ഹ്‌​റാ​ന്‍: ഇ​റാ​ന്‍ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ​രി​ഷ്ക​ര​ണ​വാ​ദി​യാ​യ മ​സൂ​ദ് പെ​സെ​ഷ്‌​കി​യാ​ന് വി​ജ​യം. എ​തി​ർ സ്ഥാ​നാ​ർ​ഥി​യും മു​തി​ര്‍​ന്ന സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യ സ​യീ​ദ് ജ​ലീ​ലി​യെ​ക്കാ​ൾ മൂ​ന്ന് ദ​ശ​ല​ക്ഷം വോ​ട്ടു​ക​ൾ മ​സൂ​ദി​ന് ല​ഭി​ച്ച​താ​യാ​ണ് റി​പ്പോ​ർ​ട്ട്.

ഔ​ദ്യോ​ഗി​ക ക​ണ​ക്ക​നു​സ​രി​ച്ച് 53.7 ശ​ത​മാ​നം (16.3 ദ​ശ​ല​ക്ഷം) വോ​ട്ടു​ക​ൾ പെ​സെ​ഷ്കി​യാ​ൻ നേ​ടി. ജ​ലീ​ലി​ക്ക് 44.3 ശ​ത​മാ​നം (13.5 ദ​ശ​ല​ക്ഷം) വോ​ട്ടു​ക​ൾ ല​ഭി​ച്ചു. ജൂ​ണ്‍ 28ന് ​ന​ട​ന്ന വോ​ട്ടെ​ടു​പ്പി​ല്‍ ഒ​രു സ്ഥാ​നാ​ര്‍​ഥി​ക്കും 50 ശ​ത​മാ​നം വോ​ട്ടു കി​ട്ടാ​ത്ത​തി​നെ വ​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് വീ​ണ്ടും വോ​ട്ടെ​ടു​പ്പ് ന​ട​ത്തി​യ​ത്.

ത​ബ്രീ​സി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് 2008 മു​ത​ല്‍ പാ​ര്‍​ല​മെ​ന്‍റി​ലേ​ക്ക് വി​ജ​യി​ച്ച നേ​താ​വാ​ണ് മ​സൂ​ദ് പെ​സെ​ഷ്‌​കി​യാ​ന്‍. മു​ന്‍ പ്ര​സി​ഡ​ന്‍റ് മൊ​ഹ​മ്മ​ദ് ഖ​ട്ടാ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​രോ​ഗ്യ​മ​ന്ത്രി​യാ​യി​രു​ന്നു മ​സൂ​ദ്. 2016-2020 കാ​ല​യ​ള​വി​ല്‍ പാ​ര്‍​ല​മെ​ന്‍റി​ല്‍ സ്പീ​ക്ക​റാ​യി​രു​ന്നു.

ഇ​റാ​ൻ പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ഇ​ബ്രാ​ഹിം റെ​യ്സി ഹെ​ലി​കോ​പ്ട​ർ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് രാ​ജ്യ​ത്ത് ഇ​ട​ക്കാ​ല തെ​ര​ഞ്ഞ​ടു​പ്പ് ന​ട​ന്ന​ത്.