നിലന്പൂരിൽ കാട്ടുപന്നിയുടെ ആക്രമണത്തില്‍ യുവാവിന് പരിക്കേറ്റു
Saturday, July 6, 2024 3:19 PM IST
മലപ്പുറം: നിലമ്പൂരില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ യുവാവിന് പരിക്കേറ്റു. സുഹൃത്തിനൊപ്പം സ്കൂട്ടറില്‍ യാത്രചെയ്യവെയായിരുന്നു ആക്രമണം.
വെള്ളിമുറ്റം പാത്രക്കുണ്ട് സ്വാദേശി റോയിക്കാണ് പരിക്കേറ്റത്. നിലമ്പൂര്‍ വെള്ളിമുറ്റത്താണ് സംഭവം.
മേയ് മാസത്തില്‍ മലപ്പുറത്ത് രണ്ടിടത്ത് കാട്ടുപന്നി ആക്രമണം ഉണ്ടായിരുന്നു. വളാഞ്ചേരി കഞ്ഞിപ്പുര ടൗണിലും എടയൂരിലുമാണ് ആക്രമണം ഉണ്ടായത്.