കാഷ്മീരില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍; ജവാന് വീരമൃത്യു
Saturday, July 6, 2024 3:17 PM IST
ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ കുല്‍ഗാമിലുണ്ടായ ഏറ്റുമുട്ടലില്‍ കരസേനാ ജവാന് വീരമൃത്യു. ഏറ്റുമുട്ടലില്‍ ഗുരുതരമായി പരിക്കേറ്റ ജവാനെ ആശുപത്രിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു.
സുരക്ഷാ സേന തിരച്ചില്‍ നടത്തുന്നതിനിടെ ഇവര്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. മൂന്ന് ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്നാണ് വിവരം. പ്രദേശത്ത് സുരക്ഷാസേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.