ബിആര്‍എസിന് വീണ്ടും തിരിച്ചടി: ഒരു എംഎല്‍എ കൂടി കോണ്‍ഗ്രസില്‍ ചേര്‍ന്നു
Saturday, July 6, 2024 2:55 PM IST
ഹൈദരാബാദ്: തെലുങ്കാനയില്‍ ഒരു ബിആർഎസ് എംഎല്‍എ കൂടി പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഗഡ് വാള് എംഎല്‍എ ബന്ദ്ല കൃഷ്ണമോഹന് റെഡ്ഡിയാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ സാന്നിധ്യത്തിലാണ് കൃഷ്ണമോഹന് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ബിആര്‍എസ് വര്‍ക്കിംഗ് പ്രസിഡന്റ് കെ.ടി.രാമറാവുവിന്റെ അടുത്ത അനുയായിയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ഡിസംബര്‍ മാസത്തിന് ശേഷം ബിആര്‍എസ് വിട്ട് കോണ്‍ഗ്രസിലെത്തുന്ന ഏഴാമത്തെ എംഎല്‍എ ആണ് കൃഷ്ണമോഹന്. കഴിഞ്ഞ ദിവസം ആറ് ബിആര്‍എസ് എംഎല്‍സിമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.