അമര്‍നാഥ് യാത്ര താത്കാലികമായി നിര്‍ത്തി
Saturday, July 6, 2024 2:37 PM IST
ശ്രീനഗർ: കാഷ്മീരില്‍ മഴ ശക്തിപ്രാപിച്ചതോടെ അമര്‍നാഥ് ഗുഹാക്ഷേത്രത്തിലേക്കുള്ള തീര്‍ഥയാത്ര താത്കാലിമായി നിര്‍ത്തി. ബല്‍താല്‍, പഹല്‍ഗാം വഴിയുള്ള യാത്രകളാണ്, മണ്ണിടിച്ചില്‍ ഭീഷണിയെത്തുടര്‍ന്നു നിര്‍ത്തിവച്ചത്. കഴിഞ്ഞ ദിവസം രാത്രിയോടെ മഴ ശക്തിപ്രാപിച്ചതോടെയാണ് നടപടി.
കഴിഞ്ഞ മാസം 29 നാരംഭിച്ച അമര്‍നാഥ് തീര്‍ത്ഥാടനത്തില്‍ ഇതുവരെ ഏകദേശം ഒന്നരലക്ഷത്തോളം പേര് ഭാഗമായി. ഓഗസ്റ്റ് 19ന് തീര്‍ഥാടനം സമാപിക്കും.
റിയാസി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് മേഖലയില്‍ ഒരുക്കിയിരിക്കുന്നത്.