തി​രു​വ​ന​ന്ത​പു​രം: പാ​ലോ​ട് ചെ​ല്ല​ഞ്ചി​യി​ല്‍ വൃ​ദ്ധ​മാ​താ​വും മ​ക​ളും മ​രി​ച്ച നി​ല​യി​ല്‍. ചെ​ല്ല​ഞ്ചി ഗീ​താ​ല​യ​ത്തി​ല്‍ സു​പ്ര​ഭ(88), മ​ക​ള്‍ ഗീ​ത(59) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​രു​വ​രും അ​മി​ത​മാ​യി ഗു​ളി​ക ക​ഴി​ച്ച​താ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

ഇ​ന്ന് രാ​വി​ലെ എ​ട്ട​ര​യോ​ടെ​യാ​ണ് വീ​ടി​നു​ള്ളി​ല്‍ അ​മ്മ​യെ​യും മ​ക​ളെ​യും മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം 12 സെ​ന്‍റ് വ​സ്തു​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രു സി​വി​ല്‍ കേ​സി​ല്‍ ഇ​വ​ർ​ക്ക് പ്ര​തി​കൂ​ല വി​ധി​യു​ണ്ടാ​യി​രു​ന്നു.

ഇ​തി​ന് ശേ​ഷം ഇ​വ​ര്‍​ക്ക് മാ​ന​സി​ക സ​മ്മ​ര്‍​ദം ഉ​ണ്ടാ​യി​രു​ന്നെ​ന്നും ഇ​താ​കാം ജീ​വ​നൊ​ടു​ക്കാ​ന്‍ കാ​ര​ണ​മെ​ന്നും ബ​ന്ധു​ക്ക​ള്‍ പ​റ​ഞ്ഞു. പാ​ലോ​ട് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ല്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു​വ​രി​ക​യാ​ണ്.