ഹത്രാസ് ദുരന്തത്തിൽ അതീവ ദുഃഖമുണ്ട്, പ്രശ്നമുണ്ടാക്കിയവർ ശിക്ഷിക്കപ്പെടും: ഭോലെ ബാബ
Saturday, July 6, 2024 10:34 AM IST
ലക്നോ: ഉത്തര്‍പ്രദേശിലെ ഹത്രാസിൽ തന്റെ പരിപാടിക്കെത്തിയ നൂറിലേറെ പേര് തിക്കിലും തിരക്കിലും പെട്ട് മരിച്ചതില്‍ ദുഃഖമുണ്ടെന്ന് വിവാദ ആള്‍ദൈവം ഭോലെ ബാബ. ഒളിവിലുള്ള ഇയാള്‍ വാര്‍ത്താ ഏജന്‍സിക്ക് നല്കിയ വീഡിയോ സന്ദേശത്തിലാണ് ഇക്കാര്യം പറഞ്ഞത്.
ഭരണകൂടത്തില്‍ വിശ്വാസമര്‍പ്പിക്കണം. പ്രശ്നമുണ്ടാക്കിയവരെ വെറുതേ വിടില്ലെന്നാണ് പ്രതീക്ഷ. ദുരന്തത്തിന് ഇരയായവരുടെ കുടുംബത്തിന്റെ വേദനയില്‍ പങ്കുചേരുന്നു. തന്റെ അഭിഭാഷകന് വഴി ദുരന്തബാധിതര്‍ക്ക് സഹായമെത്തിക്കുമെന്നും ഭോലെ ബാബ പറഞ്ഞു.
അതേസമയം 121 പേരുടെ മരണത്തിനിടയാക്കിയ ഹത്രാസ് സംഭവത്തിലെ മുഖ്യപ്രതി കീഴടങ്ങി. ഡൽഹിയിൽ കീഴടങ്ങിയ ദേവ് പ്രകാശ് മധുകാറിനെ യുപി പോലീസ് അറസ്റ്റ് ചെയ്തു. ജൂലൈ രണ്ടിന് നടന്ന സംഭവത്തിനുശേഷം ഒളിവിൽപോയ പ്രതിയെ കണ്ടെത്തുന്നതിനായി പോലീസ് ഒരുലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു.