കൊ​ച്ചി: എ​ട​വ​ന​ക്കാ​ട് ക​ട​ലാ​ക്ര​മ​ണം ന​ട​ന്ന മേ​ഖ​ല​ക​ള്‍ സ​ന്ദ​ര്‍​ശി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ന്‍. ഹൈ​ബി ഈ​ഡ​ന്‍ എം​പി അ​ട​ക്ക​മു​ള്ള നേ​താ​ക്ക​ള്‍​ക്കൊ​പ്പ​മാ​ണ് സ​തീ​ശ​ന്‍ സ്ഥ​ല​ത്തെ​ത്തി​യ​ത്.

ചെ​റി​യ ക​ട​ലാ​ക്ര​മ​ണം ഉ​ണ്ടാ​യാ​ല്‍ പോ​ലും മേ​ഖ​ല​യി​ലെ 150 ഓ​ളം വീ​ടു​ക​ളി​ല്‍ വെ​ള്ളം ക​യ​റും. ഇ​വി​ടെ താ​മ​സി​ക്കു​ന്ന ആ​ളു​ക​ള്‍ പ്ര​തി​പ​ക്ഷ നേ​താ​വി​നെ​ക്ക​ണ്ട് പ​രാ​തി അ​റി​യി​ച്ചു.

ചെ​ല്ലാ​ന​ത്ത് അ​ട​ക്കം നി​ര്‍​മി​ച്ച് വി​ജ​യി​ച്ച ടെ​ട്രാ​പോ​ഡ് എ​ട​വ​ന​ക്കാ​ട് ഇ​തു​വ​രെ സ്ഥാ​പി​ക്കാ​നാ​യി​ട്ടി​ല്ല. ഇ​തി​ന് ഫ​ണ്ട് വ​ന്നി​ട്ടും നി​ര്‍​മാ​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ച്ചി​ല്ലെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ള്‍ ആ​രോ​പി​ച്ചു. താ​ത്ക്കാ​ലി​ക പ​രി​ഹാ​രം എ​ന്ന നി​ല​യി​ല്‍ ജി​യോ ഭാ​ഗു​ക​ള്‍ നി​റ​ച്ച് ക​ട​ലാ​ക്ര​മ​ണം ത​ട​യു​ക​യാ​ണ് നി​ല​വി​ല്‍ ചെ​യ്യു​ന്ന​ത്.