കുളത്തിന്റെ പടവിൽ തലയിടിച്ച് അപകടം; യുവാവ് മരിച്ചു
Saturday, July 6, 2024 8:43 AM IST
കണ്ണൂർ: കുളത്തിന്റെ പടവിൽ തലയിടിച്ച് യുവാവ് മരിച്ചു. തിലാന്നൂർ സ്വദേശി രാഹുൽ(25) ആണ് മരിച്ചത്.
പുഴാതി സോമേശ്വരി ക്ഷേത്രക്കുളത്തിൽ വെള്ളിയാഴ്ച വൈകിട്ട് ആറോടെയാണ് സംഭവം. കുളിക്കാൻ ചാടിയപ്പോൾ കുളത്തിന്റെ പടവിൽ തലയിടിച്ചാണ് അപകടം.
പോസ്റ്റ്മോര്‍ട്ടത്തിനും മറ്റ് നിയമപരമായ നടപടിക്രമങ്ങൾക്കും ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സോമേശ്വരി ക്ഷേത്രത്തിന് സമീപത്തെ റെജിന ക്വാട്ടേഴ്സിലെ താമസക്കാരനായിരുന്നു രാഹുൽ.