ശിവസേനാ നേതാവിനെ വെട്ടിക്കൊല്ലാൻ ശ്രമം : രണ്ടുപേർ പിടിയിൽ
Saturday, July 6, 2024 6:54 AM IST
അമൃത്സർ: പഞ്ചാബിലെ ശിവസേനാ നേതാവ് സന്ദീപ് ഥാപ്പറെ നടുറോഡിൽ വെട്ടിക്കൊല്ലാൻ ശ്രിമച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സന്ദീപിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ചത്.
സംഭവത്തിൽ ഉൾപ്പെട്ട മൂന്നാമനായി തെരച്ചിൽ തുടരുകയാണെന്ന് പോലീസ് പറഞ്ഞു. ലുധിയാനയിലെ തിരക്കേറിയ തെരുവിൽ വച്ചായിരുന്നു ആക്രമണം. സ്കൂട്ടറിലെത്തിയ സന്ദീപിനു നേരെ അക്രമികൾ വാൾ വീശുകയായിരുന്നു.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സന്ദീപ് ഥാപ്പർ ദയാനന്ദ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.