ലിഫ്റ്റ് നിയന്ത്രണം വിട്ട് താഴേക്ക് പതിച്ചു; യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു
Saturday, July 6, 2024 6:32 AM IST
ഗുരുഗ്രാം: ലിഫ്റ്റ് നിയന്ത്രണം വിട്ട് താഴേക്ക് പതിച്ചുണ്ടായ അപകടത്തിൽ യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു. ഗുരുഗ്രാം സെക്ടർ 84ലെ ഒരു അപ്പാർട്ട്മെന്റിലുണ്ടായ സംഭവത്തിൽ ആർക്കും പരിക്കില്ലെന്ന് പോലീസ് പറഞ്ഞു.
കെട്ടിടത്തിന്റെ ഇരുപതാം നിലയിൽ നിന്നാണ് യുവതി ലിഫ്റ്റിൽ കയറിയത്. താഴെ നിലയിലേക്കാണ് പോകേണ്ടിയിരുന്നത്. ബട്ടൺ അമർത്തി ലിഫ്റ്റ് താഴേക്ക് വരുന്നതിനിടെ ഒന്നു രണ്ട് നിലകൾ കഴിഞ്ഞ ശേഷം ലിഫ്റ്റ് നിയന്ത്രണം വിട്ട് നേരെ അതിവേഗത്തിൽ താഴേക്ക് പതിക്കുകയായിരുന്നു.
ലിഫ്റ്റ് നിലത്തു പതിച്ചെങ്കിലും യുവതി പരിക്കേൽക്കാതെ രക്ഷപ്പെട്ടു. സംഭവത്തിൽ ഖേർകി ദൗല പോലീസ് കേസെടുത്തു.